തിരുവല്ല: സ്‌കൂൾ വിദ്യാർത്ഥികളിൽ ക്ഷീര മേഖലയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നെടുമ്പ്രം ഗവ. ഹൈസ്‌കൂളിൽ ഡയറി ക്ലബ് ആരംഭിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനിൽ കുമാർ, അഡ്വ.എം.ബി.നൈനാൻ, അംബികാ മോഹൻ, ക്ഷീര വികസന ഓഫീസർ വി.എൻ.പ്രിയ, ശ്രീലത, സന്തോഷ് വി. എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടർ സുജാത പി.എൻ, ഡയറി ഫാം ഇൻസ്ട്രക്ടർ ബിന്ദു ദേവി ജി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.