മല്ലപ്പള്ളി: താലൂക്ക് ആശുപത്രിമുറ്റത്ത് ചെറുപ്പക്കാരുടെ ഡാൻസും പാട്ടും അരങ്ങേറി. പ്രമേഹത്തിന്റെ ദൂഷ്യവശങ്ങൾക്കെതിരെ ഓതറ നസ്രേത്ത് കോളേജ് ഒഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് ഫ്‌ളാഷ് മോബ് നടത്തിയത്. ആളുകൾ കൂട്ടമായി എത്തിയതോടുകൂടി 30 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം ലഘുനാടകവും ഗാനങ്ങളും അവതരിപ്പിച്ച് ലോക പ്രമേഹ ദിനത്തിൽ ദിനസന്ദേശം ജനങ്ങളിലേക്ക് പകർന്നു.