a
കല്ലത്താണിയും കളി തട്ടും

കൊടുമൺ: നൂറ്റാണ്ടുകളുടെ കഥ പറയുകയാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ കല്ലത്താണിയും കളിത്തട്ടും. എൻ.എസ്.എസിന്റെ ആദ്യ രണ്ട് കരയോഗങ്ങൾ തട്ടയിൽ ആരംഭിച്ചത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഇൗ കളിത്തട്ടിൽ നടന്ന യോഗത്തിലൂടെയായിരുന്നു. ഇവ നിർമ്മിക്കപ്പെട്ട കാലം കണ്ടെത്താൻ മാർഗമില്ല. .നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ക്ഷേത്രത്തിന്റെ വടക്ക് തിരുമുറ്റത്തോടുചേർന്ന് കിഴക്കുപടിഞ്ഞാറ് ഭാഗങ്ങളായി കളിത്തട്ടുകൾ ഉണ്ടായിരുന്നതായി ക്ഷേത്രത്തിന്റെ ചരിത്രപുസ്തകത്തിലുണ്ട്. സമചതുരാകൃതിയിൽ പലകകൾ ചേർത്ത പ്രതലം നാല് തൂണുകളിലായി ഉറപ്പിച്ചിരിക്കുകയാണ്. ഭൂമിയിൽനിന്നും ഒരു മീറ്ററോളം ഉയരത്തിലാണ് തട്ട് ഉറപ്പിച്ചിരിക്കുന്നത്. അതിനുമുകളിലായി മേൽക്കൂരയുമുണ്ട്.

പണ്ട് വഴിയാത്രക്കാർക്ക് വിശ്രമിക്കാനുള്ള കേന്ദ്രമായിരുന്നു ഇത്. കാർഷിക വിഭവങ്ങളും മറ്റും തലച്ചുമടായി കൊണ്ടുപോകുന്നവർക്ക് ഇറക്കിവയ്ക്കാനുള്ള സഹായിയായിരുന്നു കല്ലത്താണികൾ. പന്തളത്തു നിന്ന് അടൂരിലേക്കുള്ള പ്രധാന പാതയായിരുന്നു തുമ്പമൺ കീരുകുഴി റോഡ്.