അടൂർ: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം കടമ്പനാട് സെന്റ്.തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കലാമേളയുടെ ഉദ്ഘാടനം കർണാടക സംഗീതജ്ഞൻ ഡോ.അടൂർ പി.സുദർശനൻ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.മുരുകേഷ്, ബി.സതികുമാരി, അഡ്വ.ആർ.ബി.രാജീവ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ലീന,ജനപ്രതിനിധികളായ ബിജിലി ജോസഫ്, ബി.രഞ്ജിത്ത്, എസ്. അനൂപ്, രാധ മോൾ,പിടിഎ പ്രസിഡന്റ് ഷാജി പതാലിൽ,സെന്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി ജി. തോമസ്, വൈ.രാജൻ എന്നിവർ സംസാരിച്ചു.റിസപ്ഷൻ കമ്മിറ്റി കൺവീനർ മനോജ് പറക്കോട് കൃതജ്ഞത രേഖപ്പെടുത്തി.ആറ് വേദികളിലായി മൂവായിരത്തോളം കുട്ടികൾ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുക്കുന്നുണ്ട്. കലോത്സവം 16ന് സമാപിക്കും. സമാപന സമ്മേളനം നാടൻ പാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാട് ഉദ്ഘാടനം ചെയ്യും.