തിരുവല്ല: നഗരസഭയുടെയും വിദ്യാഭ്യാസ ഉപജില്ലയുടെയും എൻ.സി.സിയുടെയും ശിശുസേന സമിതിയുടെയും ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം നടത്തി. തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നഗരസഭ ഉപാദ്ധ്യക്ഷ അനുജോർജ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഡി.ഇ.ഒ ഡി.സി.സിറിയക്ക് അദ്ധ്യക്ഷനായി.നഗരസഭ കൗൺസിലർ ഷാജി തിരുവല്ല, എലിയാമ്മ തോമസ്, പ്രൊഫ.എ.കെ.ശ്രീകുമാർ,ഷാജി മാത്യു,കെണൽ സജീവ് ബിവാജിയ,മെൻസി വർഗീസ്,തോമസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് എസ്.സി.എസ് സ്‌കൂൾ ഗ്രൗണ്ടിലേക്ക് നടന്ന റാലി എൻ.സി.സി ഗ്യൂപ്പ് കമാൻഡർ എൻ.വി.സുനിൽ കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.എൻ.സി.സി, റെഡ്‌കോസ്,സ്‌കൗട്ട് എന്നിവയിലെ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത റാലിയിൽ ചാച്ചാജിയുടെയും ഗാന്ധിജിയുടെയും ഭാരതാംബയുടെയും വിവിധ വേഷങ്ങളും കൊഴുപ്പേകി.