പന്തളം - പന്തളം വിദ്യാഭ്യാസ ഉപജില്ല കലോത്സവം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ റ്റി.കെ. സതി അദ്ധ്യക്ഷത വഹിച്ചു . കലാപരിപാടികളുടെ ഉദ്ഘാടനം എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലസിത , പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ, രാധാരാമചന്ദ്രൻ, ആനിജോൺ തുണ്ടിൽ, എ.രാമൻ, മഞ്ജുവിശ്വനാഥ്, കെ.ആർ.രവി, നൗഷാദ് റാവുത്തർ, കെ.വി.പ്രഭ, ഷാ.എ, കെ. ആർ. വിജയകുമാർ, പന്തളം ബി.പി.ഒ കെ.എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.ജെയൻ സ്വാഗതവും ജെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.