temples
വെൺപാല കദളിമംഗലം ദേവീക്ഷേത്രത്തിലെ നാലമ്പല നിർമ്മാണ ശിലാന്യാസ കർമ്മത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിർവ്വഹിക്കുന്നു

തിരുവല്ല: വെൺപാല കദളിമംഗലം ദേവീക്ഷേത്രത്തിലെ നാലമ്പല നിർമ്മാണ ശിലാന്യാസ കർമ്മത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിർവഹിച്ചു. കദളിമംഗലം ദേവസ്വം മാനേജർ കെ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വംസെക്രട്ടറി എം.ആർ.നന്ദകുമാർ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ക്ഷേത്രസ്ഥപതി ആർ.രാജു പാല, ശില്പി മഹേഷ് പണിക്കർ കാരയ്ക്കാട്, സന്തോഷ് ഐക്കരപറമ്പിൽ, കെ.ആർ.സുഭാഷ്, മനോജ് സി. പള്ളിപ്പുറം, അഭികുമാർ വെൺപാല, എ.എസ്.വേണുഗോപാൽ, എം.എസ്.ഗോപാലകൃഷ്ണപണിക്കർ, ടി.യു സജീവ് എന്നിവർ പ്രസംഗിച്ചു.