അടൂർ: പന്നിവിഴയിൽ തീ പിടിച്ച് വീടും വീട്ടിലുള്ള സാധനങ്ങളും പൂർണമായും കത്തിയമർന്നു. കൊശക്കുഴി കല്ലുവെട്ടാൻ മുകളിൽ സുഭാഷിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു സംഭവം. നിലവിളക്കിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. സംഭവസമയത്ത് സുഭാഷിന്റെ ഭാര്യ വീണയും മക്കളും സമീപത്തുള്ള കുടുംബ വീട്ടിലായിരുന്നതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നു.