തിരുവല്ല: നഗരത്തിൽ ഇനി രാവും പകലും മറയില്ലാതെ എല്ലാം കാമറ ഒപ്പിയെടുക്കും. തിരുവല്ല നഗരസഭാ ഓഫീസിൽ സെക്രട്ടറിയുടെ മുറിയിലും പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ മുറിയിലും നിരീക്ഷണ കാമറകളുടെ കൺട്രോൾ സംവിധാനം സ്ഥാപിച്ചു കഴിഞ്ഞു. ഇവയെല്ലാം ഉടൻ പ്രവർത്തിച്ചു തുടങ്ങും. സ്ത്രീസുരക്ഷയും മാലിന്യനിർമാർജനവും ലക്ഷ്യമാക്കി നഗരത്തിലെ 15 സ്ഥലങ്ങളിലായി 32 കാമറകളാണ് സ്ഥാപിച്ചത്. നഗരസഭയുടെ പദ്ധതി വിഹിതമായി 40ലക്ഷം രൂപ ചെലവഴിച്ചു കാമറ സ്ഥാപിക്കലിന് മേൽനോട്ടം വഹിച്ചത് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസാണ്. നഗരസഭ, പൊലീസ്, ആർ.ടി ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. എം.സി റോഡിൽ മുത്തൂർ, ദീപ, കെ.എസ്ആർ.ടി.സി, എസ്.സി.എസ്, കുരിശുകവല, തിരുമൂലപുരം, മാവേലിക്കര റോഡിൽ താലൂക്ക് ആശുപത്രിക്കും നഗരസഭ ഓഫീസിനും മുൻവശം, കാവുംഭാഗം, ടി.കെ റോഡിൽ വൈ.എം.സി.എ, കറ്റോട്, മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മേൽപാലം, റയിൽവേ സ്റ്റേഷൻ റോഡിൽ ചിലങ്ക ജംഗ്ഷൻ, പുഷ്പഗിരി പ്രധാന ഗേറ്റ്, സ്റ്റേഡിയം ജംക്ഷൻ, ചെയർമാൻസ് റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

കാമറ സ്ഥാപിച്ചത്

എം.സി റോഡിൽ മുത്തൂർ, ദീപ, കെ.എസ്.ആർ.ടി.സി, എസ്‌.സി.എസ്, കുരിശുകവല, തിരുമൂലപുരം, മാവേലിക്കര റോഡിൽ താലൂക്ക് ആശുപത്രിക്കും നഗരസഭ ഓഫീസിനും മുൻവശം, കാവുംഭാഗം, ടി.കെ റോഡിൽ വൈ.എം.സി.എ, കറ്റോട്, മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ മേൽപാലം, റയിൽവേ സ്റ്റേഷൻ റോഡിൽ ചിലങ്ക ജംഗ്ഷൻ, പുഷ്പഗിരി പ്രധാന ഗേറ്റ്, സ്റ്റേഡിയം ജംഗ്ഷൻ, ചെയർമാൻസ് റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

കൂടുതൽ കാമറകൾ സ്ഥാപിക്കാം


സുരക്ഷിതത്വം കണക്കിലെടുത്തു വ്യാപാരി വ്യവസായികളുടെയും റസിഡന്റ്‌സ് അസോസിയേഷൻസുകളുടെയും സഹകരണത്തോടെ അവരുടെ ചെലവിൽ കൂടുതൽ കാമറകൾ സ്ഥാപിക്കാനാകും. എന്നാൽ കൺട്രോൾ റൂമിനു മാറ്റമുണ്ടാകില്ല.

എസ്.ബിജു

(നഗരസഭ സെക്രട്ടറി)

-15 സ്ഥലങ്ങളിലായി 32 കാമറകൾ

-ചെലവ് 45 ലക്ഷം രൂപ

-ചെയർമാൻസ് റോഡിൽ ഇരുവശങ്ങളും കാണത്തക്കവിധം രണ്ടു കാമറകൾ

-കാമറയുടെ തുടർ പരിപാലനം അടുത്ത മൂന്നുവർഷം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് സൗജന്യമായി ഏറ്റെടുക്കും.

തുടർന്ന് ഇവയുടെ പരിപാലനം വാർഷിക കരാർ അടിസ്ഥാനത്തിൽ