തിരുവല്ല: മഹാത്മാ ഗാന്ധിയുടെ 150ാംമത് ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് ഒാഫീസ് പരിസരത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരിയാണ് ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം നടത്തിയത്. വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ അദ്ധ്യക്ഷയായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വി.സി. ഡോ.അലക്‌സാണ്ടർ കാരക്കൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പൻ, എസ്.വി.സുബിൻ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോശാമ്മ മജു, സൂസമ്മ പൗലോസ്, ഈപ്പൻ കുര്യൻ, പ്രസന്നകുമാരി, അംബികാ മോഹൻ, പ്രസാദ് കെ.ജി, എം.ബി.നൈനാൻ, അന്നമ്മ വർഗ്ഗീസ്, സുമാ ചെറിയാൻ, അനുരാധ സുരേഷ്, ആനി ഏബ്രഹാം, സെക്രട്ടറി ടി. ബീനാ കുമാരി എന്നിവർ പ്രസംഗിച്ചു. മാവേലിക്കര സ്വദേശി ബിജു ജോസഫാണ് ശിൽപ്പി. പ്രതിമയോടൊപ്പം സബർമതി ആശ്രമത്തിൽ നിന്ന് ശേഖരിച്ച മണ്ണും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.