തിരുവല്ല: ആറാമത് സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പ് തിരുവല്ല മാർത്തോമ്മാ കോളേജിൽ തുടങ്ങി. രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ ജി.വി രാജ തിരുവനന്തപുരം, കാസർകോടിനെ പരാജയപ്പെടുത്തി. ആദ്യദിവസം ആറ് മത്സരങ്ങൾ നടത്തി. സ്പോർട്സ് കൗൺസിൽ പ്രസി‌ഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.അനന്തഗോപൻ, സോമണ്ണ,സി.എം.സി പ്രശാന്ത് എന്നിവർ മുഖ്യാതിഥികളായി. കോളേജ് പ്രിൻസിപ്പൽ ഐസി കെ.ജോൺ, പ്രകാശ്ബാബു, സി.പി സെബാസ്റ്റ്യൻ, ഡോ.റെജിനോൾഡ് വർഗീസ്,പ്രസന്നകുമാർ,ഡോ.നിജി മനോജ്, ആർ.ഷൈൻ,വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.