കോഴഞ്ചേരി: ഐക്യ ട്രേഡ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 8ന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന്റെ പ്രചരണാർത്ഥം സി.ഐ.ടി.യു, ഓട്ടോ ടാക്‌സ് ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.എം. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് എം.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി രാജൻ വർഗീസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഈശോ, ജില്ലാകമ്മിറ്റിയംഗം സജിത്ത് പി. ആനന്ദ്, ഏരിയ ട്രഷറാർ നൈജിൽ കെ. ജോൺ, ഏരിയ പ്രസിഡന്റ് സുബീഷ് കുമാർ, പഞ്ചായത്ത് അംഗം ക്രിസ്റ്റഫർ ദാസ്, തോമസ് എൽബിൻ, എം. ജെ. ജോർജ്ജ് കുട്ടി എന്നിവർ സംസാരിച്ചു.