പത്തനംതിട്ട- ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് . 900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 205, നിലയ്ക്കൽ 360, പന്തളം 25, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷൻ ഗ്രീൻ എന്ന പേരിൽ ബോധവത്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. വിശുദ്ധി സേനക്കാർക്ക് ഇത്തവണ 425 രൂപ ദിവസ വേതനമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രാപ്പടിയായി 850 രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ശബരിമല എഡിഎം:എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ പി.എം മനോജ്, അടൂർ ആർഡിഒ:പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ.ബീനാ റാണി, ദേവസ്വം ബോർഡ് പമ്പ എ.ഒ മധു, അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ, അടൂർ ജൂനിയർ സൂപ്രണ്ട് ഷാലികുമാർ, ബാങ്ക് ഓഫ് ബറോഡ പ്രതിനിധി ഷാജു