പന്തളം: മോഷണ കേസിലെ വാറണ്ട് പ്രതി പന്തളം പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. കുരമ്പാല പാലാ മുരുപ്പേൽ ലക്ഷംവീട് കോളനിയിൽ ബെന്നി ജോർജ്കുട്ടി (44)യാണ് ആത്മഹത്യക്ക് ശ്രമിച്ചത് 'ചങ്ങനാശേരി സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ യാണ് ചങ്ങനാശേരി പൊലിസ് ഇയാളെ വിട്ടിൽ നിന്ന് പിടികൂടി പന്തളം സ്റ്റേഷനിൽ എത്തിച്ചത്. ബ്ളേഡു കൊണ്ട് കഴുത്തിന് ഇരുവശവും മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൻകിയതി നു ശേഷം ചങ്ങനാശേരിയിലേക്ക് കൊണ്ടുപോയി.