അപകട പാലം: പടയണിപ്പാറ - കൊടുമുടി റോഡിൽ തോടിനുകുറുകേയുള്ള പാലമാണിത്. കോൺക്രീറ്റിലെ കമ്പികൾ തെളിഞ്ഞു, തുരുമ്പിച്ച നിലയിലാണ്. വടശ്ശേരിക്കര, ചിറ്റാർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പാലത്തിലൂടെ പടയണിപ്പാറ കെ.വി.എൽ.പി സ്‌കൂളിലെ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളാണ് കടന്നുപോകുന്നത്.