പത്തനംതിട്ട : കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു വിരാമമിടുന്ന ഇടമൺ കൊച്ചി പവർ ഹൈവേ നാളെ വൈകിട്ട് 5ന് അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം മണി അദ്ധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ.രാജു, കെ.കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, മാത്യു ടി. തോമസ്, എം.കെ മുനീർ, കെ.ബി ഗണേഷ് കുമാർ, ഒ. രാജഗോപാൽ, രാജു ഏബ്രഹാം, വീണാജോർജ്, കെ.യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, ജില്ലാ കളക്ടർ പി.ബി നൂഹ്, അടൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ഷൈനി ബോബി, തുടങ്ങിയവർ പങ്കെടുക്കും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും.
എം.എൽ.എമാരായ വീണാജോർജ്, ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സണ്ണി ജോൺ, രാജേഷ് പിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.