പത്തനംതിട്ട: സംസ്ഥാന സീനിയർ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 23 വരെ കുറിയന്നൂരിൽ നടക്കും. സംസ്ഥാനത്തെ പ്രമുഖ പുരുഷ -വനിതാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് കുറിയന്നൂർ തോണിപ്പുഴ സെന്റ് തോമസ്

ഫ്‌ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കെ. എസ്. ഇ. ബി., കസ്റ്റംസ്, റയിൽവേ, കേരള പൊലീസ് തുടങ്ങി 27പ്രമുഖ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കും.
കേരള ബാസ്‌കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ബാസ്‌കറ്റ് ബോൾ

അസോസിയേഷനാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. കുറിയന്നൂർ ആസ്ഥാനമായ ചക്കനാട്ട് വർഗീസ് ചാക്കോ മെമ്മോറിയൽ ട്രസ്റ്റാണ് മുഖ്യ സ്പോൺസർ. ലുധിയാനയിൽ ഡിസംബർ 21 മുതൽ നടക്കുന്ന 70-ാം ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. കേരളത്തിൽ ഒരു പള്ളിക്ക് സ്വന്തമായി രാജ്യാന്തര നിലവാരമുള്ള ബാസ്‌കറ്റ് ബോൾ കോർട്ടുള്ള ഏകസ്ഥലമാണ് കുറിയന്നൂർ.

ഇവിടുത്തെ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സ്ഥലത്താണ് സ്ഥിരം ബാസ്‌കറ്റ് ബോൾ കോർട്ട്. ദേശീയതലം വരെയെത്തിയ 200 ലേറെ ബാസ്‌കറ്റ് ബോൾ

പ്രതിഭകൾ ഇവിടെയുണ്ട്. ചാമ്പ്യൻഷിപ്പിന്റെ

സമാപന ദിവസം ഇവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.. മഴ പെയ്താലും മത്സരം

തടസപ്പെടാതിരിക്കാനായി താൽക്കാലിക മേൽക്കൂര നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ല ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലെസ്‌ലി

ഫിലിപ്പ്, ജനറൽ കൺവീനർ ഡോ. എം. എം. ചാക്കോ, കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലിപ്പ് സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.