പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 19 മുതൽ 22 വരെ റാന്നിയിൽ നടക്കും. റാന്നി എം.എസ് ഹയർസെക്കൻഡറി സ്‌കൂൾ, എം.എസ്. ടി .ടി. ഐ, എസ് .എൻ .ഡി. പി ഹാൾ, റാന്നി സർവീസ് സഹകരണസംഘം ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 9 വേദികളിലായാണ് മത്സരങ്ങൾ. നാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.
19 ന് രാവിലെ 9 ന് ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ പി. എ.ശാന്തമ്മ

പതാകഉയർത്തും. 10 ന് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അന്നപൂർണാദേവി അദ്ധ്യക്ഷത വഹിക്കും. രാജു എബ്രഹാം എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. ക്‌നാനായ സഭാ ബിഷപ്പ് കുര്യാക്കോസ് മാർഇവാനിയോസ് റാന്നി അനുഗ്രഹപ്രഭാഷണം നടത്തും. കളക്ടർ പി.ബി.നൂഹ് മുഖ്യ പ്രഭാഷണവും കേരള

നാടൻകലാ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ കലാമത്സരങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. എ.ശാന്തമ്മ, സജി

അലക്‌സാണ്ടർ എന്നിവർ സംസാരിക്കും.

22 ന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ജോർജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. എ.ശാന്തമ്മ, പബ്ലിസിറ്റി കമ്മിറ്റി ചെയർ പേഴ്‌സൺ അനിതാ അനിൽകുമാർ, കൺവീനർ കെ.എം.എം.സലീം, രാജൻ ഡി. ബോസ് , ടി .എച്ച് ഹാഷീം എന്നിവർ പങ്കെടുത്തു.