പന്തളം: പാർക്കിംഗിനുള്ള സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, ഫയർ ഫോഴ്‌സ്, പൊലീസ് സേവനങ്ങൾ എന്നിവയെല്ലാം പന്തളത്ത് ഒരുക്കിയതായി ശബരിമല അവലോകന യോഗം വിലയിരുത്തി. താമരപ്പള്ളി കടവ് നവീകരിച്ചു. കടവുകൾ, തൂക്കുപാലം, കൊട്ടാര പരിസരം എന്നിവിടങ്ങളിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. തിരുവാഭരണ പാതയിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് പൂർണ്ണമായും ഹരിത ചട്ടം പാലിക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. തീർത്ഥാടനപാതകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഈ വർഷം വിശുദ്ധി സേനയ്ക്ക് പുറമെ ആശാപ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സൗകര്യാർത്ഥം കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓ.പി വൈകിട്ട് 4 വരെ പ്രവർത്തിക്കും ഇവിടെ ഒബ്‌സർവേഷൻ റൂമിന്റെ ഉദ്ഘാടനം നാളെ നടക്കും.
കുളനട ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, വികസന സമിതി ചെയർപേഴ്‌സൺ സതി എം. നായർ, വൈസ് പ്രസിഡന്റ് ശോഭന അച്യുതൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ.മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.ജയചന്ദ്രൻ, വിശ്വകല, സജി പി. ജോൺ, ജിജി ജോർജ്, പോൾ രാജ്, ശ്രീകല മോഹൻ, സുരേഷ് എം.എസ്സ്,പഞ്ചായത്ത് സെക്രട്ടറി പി.മനോജ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പ്രശാന്തി, സൂപ്രണ്ട് രാജേഷ്, ഗോപിക തുടങ്ങിയവർ പങ്കെടുത്തു.
കൈപ്പുഴ തീർത്ഥാടന കേന്ദ്രത്തിൽ അയ്യപ്പന്മാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പൂർത്തിയായി. ഇൻഫർമേഷൻ സെന്ററിൽ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.
അശോകൻ കുളനട
പഞ്ചായത്ത് പ്രസിഡന്റ്