മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിലെ ഹയർ സെക്കണ്ടറി എയ്ഡഡ് സ്‌കൂളിൽ അവധി ദിവസമായ ഇന്നലെ മദ്യ ലഹരയിൽ ജീവനക്കാരുടെ അഴിഞ്ഞാട്ടം. സ്‌പെഷ്യൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ ഓഫീസ് റൂം കേന്ദ്രീകരിച്ച് മദ്യപാനം നടത്തിയെന്നാണ് ആക്ഷേപം. കുടിച്ച് കൂത്താടി കാലുറയ്ക്കാത്ത ഉദ്യോഗസ്ഥരെയാണ് വിവിധ ആവശ്യങ്ങൾക്കെത്തിയവരും ജനപ്രതിനിധികളും കണ്ടത്. പൊതുവിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാക്കുമ്പോഴാണ് ജീവനക്കാരുടെ പേക്കൂത്ത് അരങ്ങേറിയത്.