പന്തളം: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക ഹോത്സവം ഇന്ന് ആരംഭിച്ച് 28ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹവനം, ധാര, 8.30ന് ഭാഗവതപാരായണം. ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ. ഇന്ന് രാവിലെ 6.30 ന് സോപാന സംഗീതം, 11.45 ന് ശീതങ്കൻ തുള്ളൽ, 4ന് കരകൂടൽ, 7ന് വൃശ്ചിക മഹോത്സവം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര സമർപ്പണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കലോത്സവ ഉദ്ഘാടനം മധുപാലും നിർവഹിക്കും. ആർ.രാജേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9ന് ശാലുമേനോന്റെ നൃത്തം. നാളെ രാത്രി 7.15ന് വെട്ടിയാർ ദിലീപ് കുമാറിന്റെ കഥാപ്രസംഗം. 9ന് നാടകം, 19ന് രാത്രി 8.30ന് തിരുമല ചന്ദ്രൻ നയിക്കുന്ന കോമഡി മെഗാഷോ, 20 ന് രാത്രി 7.30 ന് കാരിക്കേച്ചർ, 9 ന് കോട്ടയം സർഗ്ഗ അവതരിപ്പിക്കുന്ന ഗാനമേള. 21ന് വൈകിട്ട് 4.30ന് പാഠകം, 7ന് കലാ സാഹിത്യ സമ്മേളനം, ഉദ്ഘാടനം വയലാർ ശരത്ചന്ദ്രവർമ്മ, എം.അശോകൻ അദ്ധ്യക്ഷത വഹിക്കും, രാത്രി 9 ന് കായംകുളം നാട്യ തരംഗ് അവതരിപ്പിക്കുന്ന ദിവ്യ പഞ്ചാക്ഷരി , 22ന് രാവിലെ 9ന് പായസ വിതരണം, 12ന് സമൂഹസദ്യ, 6ന് ചെണ്ടമേളം, രാത്രി 8.30 ന് മെഗാ നൈറ്റ് 2019, 23 ന് വൈകിട്ട് 4.45 ന് നങ്ങ്യാർക്കൂത്ത്, 7ന് യുവജന സമ്മേളനം ഉദ്ഘാടനം വി.ആർ.കൃഷ്‌ണ തേജ നിർവ്വഹിക്കും. ആർ.ദിപേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും, 24 ന് വൈകിട്ട് 6ന് ചെണ്ടമേളം, 8.30ന് നാടകം, 25ന് രാവിലെ 7ന് സമ്പ്രദായ ഭജൻസ്, വൈകിട്ട് നാലിന് ഡോ. പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി, രാത്രി 8.30 ന് ശങ്കര ധ്യാനം ഭക്തിഗാന നൃത്തസന്ധ്യ. 26 ന് വൈകിട്ട് 4.30ന് ചാക്യാർകൂത്ത്, 9ന് നാടകം, 27ന് 6.30ന് കർപ്പൂരദീപക്കാഴ്ച, 9ന് ഗാനമേള, 28 ന് രാവിലെ സോപാന സംഗീതം, 10.30 ന് നടക്കുന്ന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഗോകുൽ പടനിലം അദ്ധ്യക്ഷത വഹിക്കും.11.45ന് ഓട്ടൻതുളളൽ. 4.30 ന് പൂരക്കാഴ്ച, 7 ന് സമാപന സമ്മേളനം, മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സി.ആർ, വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും, കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥി ആയിരിക്കും, രാത്രി 9 ന് ഗാനമേള,