child-labour

പത്തനംതിട്ട : ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ശരണബാല്യ പ്രവർത്തകരും സജീവമാകുകയാണ്. ബാലവേലയ്ക്കെതിരെ പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി പിന്നീട് ജില്ല മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു.

2016 ലെ മണ്ഡലകാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. ഇതുവരെ 70 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 40 കുട്ടികൾ ഇതര സംസ്ഥാനക്കാരാണ്.

തൊഴിൽ, ആരോഗ്യം, തദ്ദേശ സ്വയം ഭരണം, പൊലീസ്, വനം തുടങ്ങിയ വകുപ്പുകളും ചൈൽഡ് ലൈൻ പ്രവർത്തകരും ഇതിൽ പങ്കാളികളാണ്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ കീഴിൽ ആറ് റെസ്‌ക്യൂ ഓഫീസർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

2016 - 2017 ൽ 12 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചാണ് പദ്ധതിയുടെ തുടക്കം.


 ഇതുവരെ 70 കുട്ടികളെ മോചിപ്പിച്ചു. ഇതിൽ 40 കുട്ടികൾ ഇതരസംസ്ഥാന തൊഴിലാളികളാണ്.

ഇങ്ങനെയുള്ളവരെ അറിയുമോ? രക്ഷപ്പെടുത്താം

ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ,
തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികൾ,
മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ ശേഷി ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾ
തീർത്തും അനാഥരായ കുട്ടികൾ
പട്ടികജാതി പട്ടികവർഗ മറ്റു പിന്നോക്ക വിഭാഗത്തിലെ കുട്ടികൾ
മദ്യം മയക്കുമരുന്ന് ലഹരി പദാർത്ഥങ്ങൾ പ്രയോഗിക്കുന്ന കുട്ടികൾ
തുടർച്ചയായി സ്‌കൂളിൽ ഹാജരാകാത്ത കുട്ടികൾ
കുട്ടിക്കടത്തിന് വിധേയമാകുന്ന കുട്ടികൾ
ശൈശവ വിവാഹത്തിന് വിധേയമാകുന്നതും ആകാൻ സാധ്യതയുള്ളതുമായ കുട്ടികൾ
മറ്റു വിഷമകരമായ സാഹചര്യത്തിലുള്ള കുട്ടികൾ
സ്‌കൂൾ പഠനം ഉപേക്ഷിച്ച കുട്ടികൾ,
അതിക്രമങ്ങൾക്കിരയാകുന്നതും അതിന് സാദ്ധ്യതയുള്ളതുമായ കുട്ടികൾ

ഈ നമ്പറിൽ ബന്ധപ്പെടുക:

ശിശുസംരക്ഷണ ഓഫീസ് : 04682319998

ശിശുക്ഷേമ സമിതി ടോൾ ഫ്രീ നമ്പർ: 1517