18-kanikka
തന്ത്രി സുബ്രഹ്മണ്യൻ വാസുദേവൻ ഭട്ടതിരിപ്പാട് നിലവിളക്ക് കൊളുത്തി കാണിക്കവഞ്ചി നാടിനു സമർപ്പിക്കുന്നു

പന്തളം: മഹാദേവ ഹിന്ദു സേവാ സമിതി അറത്തിൽമുക്ക് ജംഗ്ക്ഷനിൽ പണി കഴിപ്പിച്ച കാണിക്കവഞ്ചി നാടിന് സമർപ്പിച്ചു.ക്ഷേത്ര തന്ത്രി സുബ്രഹ്മണ്യൻ വാസുദേവൻ ഭട്ടതിരിപ്പാട് നിലവിളക്ക് കൊളുത്തി മണ്ഡപം സമർപ്പിച്ചു. സമർപ്പണത്തിന് മുന്നോടിയായി മഹാദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ അറത്തിമുക്ക് ജംഗ്ഷനിലേക്ക് ഘോഷയാത്ര നടത്തി. ചടങ്ങിന് മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കാണിക്കമണ്ഡപത്തിന്റെ രൂപകല്പന നിർവഹിച്ച അശോക് ചുരുളിക്കലിനെയും നിർമ്മാണം നടത്തിയ പ്രശാന്ത് കൃഷ്ണകുമാറിനെയും ഉൾപ്പെടെ കാണിക്ക മണ്ഡപത്തിന്റെ നിർമ്മാണത്തിനും സഹകരിച്ചവരെ ചടങ്ങിൽ ആദരിച്ചു. മഹാദേവ ഹിന്ദുസേവാ സമിതി സെക്രട്ടറി കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.