18-sndp-pandalam

നിർമ്മാ​ണ ഉദ്ഘാടനം യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവഹിച്ചു

പന്തളം : ശ്രീനാരായണ ഗുരുദേവന്റെ സമന്വയ ദർശനത്തിലൂടെ മാത്രമേ മതവൈരത്തിന് അറുതി വരുത്തുവാൻ കഴിയൂയെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. പന്തളം യൂണിയനിൽ ശിവഗിരി ​- ശബരിമല തീർത്ഥാടകർക്ക് വസിക്കാനുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമ്മാ​ണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എംപ്ലോയിസ് വെൽഫെയർ ഫോറം, പെൻഷനേഴ്സ് ഫോറം കലാസാംസ്‌കാരിക സമിതി എന്നിവയുടെ രൂപീകരണവും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ്, ഡോ.വി.ശ്രീകുമാർ, വിനോദ് ശ്രീധർ, റെജിമോൻ, എസ്.ആദർശ്, സുരേഷ് മുടിയൂർക്കോണം, രാജീവ് മങ്ങാരം, രേഖ അനിൽ, ഡോ.എസ്.പുഷ്പാകരൻ, ബി.സുധാകരൻ, ശിവരാമൻ, സുകു സുരഭി, എം.ആർ.ഉദയൻ, രമണി സുദർശനൻ, വിമല രവീന്ദ്രൻ, സുമ വിമൽ, ഗീതാറാവു എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ എസ്.പുഷ്പാകരൻ വെട്ടിയാറിനെ ദേവസ്വം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പൊന്നാട അണിയിച്ചു. ശ്രീനാരായണ എംപ്ലോയിസ് ഫോറം ചെയർമാനായി സനൽ ചൂഴിക്കാടിനെയും കൺവീനറായി ദിലീസ് മോഹനനെയും പെൻഷനേഴ്​സ് ഫോറം ചെയർമാനായി ടി.കെ.വാസവനെയും കൺവീനറായി മോഹനൻ പണയിലിനെയും തിരഞ്ഞെടുത്തു. കലാസാംസ്‌കാരിക സമിതി ചെയർപേഴ്സണായി രേഖ അനിലും കൺവീനറായി വസുന്ദരയും തിരഞ്ഞെടുക്കപ്പെട്ടു.