18-chuttippara
സ്ഥപതി രത്‌നം ബ്രഹ്മശ്രീ രമേശ് ശർമ മോക്ഷഗിരി മഠം ഭദ്ര ദീപം കൊളുത്തി നാടിനായി സമർപ്പിച്ചപ്പോൾ

പത്തനംതിട്ട: ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവത്തിന് തുടക്കമായി.ചുട്ടിപ്പാറ ക്ഷേത്രത്തിൽ വന്നു ദർശനം നടത്തുവാനും കാണിക്ക സമർപ്പിക്കുവാനും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭക്തർക്കും മറ്റും പത്തനംതിട്ട നഗരത്തിന്റെ ഹൃദയ ഭാഗത്തായി നവീകരിച്ച കാണിക്കമണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന് വാസ്തുശാസ്ത്ര വിദഗ്ധനും ചുട്ടിപ്പാറ ക്ഷേത്ര രക്ഷാധികാരിയുമായ വസ്തുഭൂഷൺ രമേശ് ശർമ മോക്ഷഗിരി മഠം ഭദ്ര ദീപം കൊളുത്തിസമർപ്പിച്ചു. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളായ സി ടി.രാജേഷ്, രഞ്ജിത്,സുരേഷ്,സനൽ,സുഭാഷ്,മുരുകൻ, ജജേഷ്, ഉല്ലാസ് എന്നിവർ പങ്കെടുത്തു. ഈ മണ്ഡലകാലത്ത്ർതന്നെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ശർമ അറിയിച്ചു.