തിരുവല്ല: അഞ്ചാമത് സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജി.വി രാജ സ്‌കൂൾ ജേതാക്കളായി. പാലക്കാട് രണ്ടാംസ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ സമയം പൂർത്തിയായപ്പോൾ സമനില പാലിച്ചതോടെ സഡൻ ഡെത്തിൽ വിജയം നിർണയിച്ചപ്പോൾ ജി.വി രാജ, പാലക്കാടിനെ (6 -5 ) ന് പരാജയപ്പെടുത്തുകയായിരുന്നു. എൻ.എം രാജു സമ്മാനദാനം നടത്തി. അനിൽകുമാർ അദ്ധ്യക്ഷനായി. ഡോ.ഐസി കെ. ജോൺ, കെ. പ്രകാശ് ബാബു, സാബു ജോസഫ്, ഡോ. റെജിനോൾഡ് വർഗീസ്, ആർ. പ്രസന്നകുമാർ, ആർ.ഷൈൻ, അഷ്‌റഫ്, ഷീനാ, അഞ്ജലി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.