കോന്നി : നിർദ്ദിഷ്ട കോന്നി സർക്കാർമെഡിക്കൽ കോളേജിന്റെ നിർമ്മാണം വേഗത്തിലാക്കാൻ കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ആരോഗ്യ മന്ത്രി പങ്കെടുത്ത് കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ നടപ്പായതിനെ സംബന്ധിച്ച് പരിശോധിച്ചു.നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉടൻ യോഗം ചേരും.നിർമ്മാണ തടസങ്ങൾ നീക്കി മെഡിക്കൽ കോളേജിനോട് അനുബന്ധമായ രണ്ട് റോഡുകളുടെ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എം.എൽ.എ നിർദ്ദേശം നൽകി.വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം ഫെബ്രുവരിയിൽ പൂർത്തീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി സപ്ലെ എസ്റ്റിമേറ്റ് തയാറാക്കി ഇതിന് പണം നൽകാൻ സർക്കാരിനോട് അവശ്യപ്പെടും. മെഡിക്കൽ കോളേജിൽ പൊട്ടിച്ചിട്ടിരിക്കുന്ന പാറ നീക്കം ചെയ്യുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങുന്നതിന് യോഗം തീരുമാനിച്ചു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്കായി 371 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭിച്ചതായി എം.എൽ.എ അറിയിച്ചു.
2020 എപ്രിൽ ഒന്നിന് ആശുപത്രിയിൽ ഒ.പി ആരംഭിയ്ക്കും
2020 എപ്രിൽ ഒന്നിന് ആശുപത്രിയിൽ ഒ.പി ആരംഭിക്കും.2021ൽ 50 കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കത്തക്ക രീതിയിൽ നിർമ്മാണം പൂർത്തീകരിക്കും.യോഗത്തിന് ശേഷം എം.എൽ.എ മെഡിക്കൽ കോളേജിന്റെ എല്ലാ ഭാഗങ്ങളും സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തി.വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ നിർമ്മാണ തടസങ്ങളെ സംബന്ധിച്ച് എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ,ജില്ലാ പഞ്ചായത്തംഗം ബിനി ലാൽ,എ.ഡി.എം അലക്‌സ്.പി.തോമസ്,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.വി.കെ.ശ്രീകല,ഡി.എം.ഒ ഡോ.എ.എൽ. ഷീജ, ഡോ.എബി സുഷൻ, ബി.ബിനു,വൈ.സജിത,സേതു കുമാർ, ആർ.രതീഷ് കുമാർ,സുനിൽ വർഗീസ് ആന്റണി,കോന്നി വിജയകുമാർ, മിനി വിനോദ്,ജയ അനിൽ ,ലീലാ രാജൻ, പ്രിയ.എസ്.തമ്പി,ജോയി തോമസ്,പുഷ്പലത, രാജൻ കാവുംപാട്ട്, എസ്.ബിന്ദു,ശ്യാംലാൽ,രഘുനാഥ് ഇടത്തിട്ട,സംഗേഷ്.ജി.നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.-
സാങ്കേതിക തടസം നീക്കി നിർമ്മാണം വേഗത്തിലാക്കാൻ വകുപ്പ് തല ഇടപെടീൽ നടത്തും.
കെ.യു ജനീഷ്കുമാർ
(എം.എൽ.എ)