sabarimala-

ശബരിമല: മണ്ഡലകാലത്തിനു തുടക്കമായ വൃശ്ചികം ഒന്നിന് ശബരിമലയിൽ വിവിധ ഇനങ്ങളിലായി ലഭിച്ച വരുമാനം 3.32 കോടി. കഴിഞ്ഞ സീസണിൽ ഇതേ ദിവസം 2.04 കോടിയും 2017 ൽ 4.34 കോടിയും ആയിരുന്നു ആദ്യ ദിവസത്തെ വരവ്. യുവതീ പ്രവേശന വിധിയെ തുടർന്നുണ്ടായ ആശങ്കകൾക്കിടെ വരുമാനം കുറഞ്ഞ മുൻ വർഷത്തേതിൽ നിന്ന് ഇക്കുറി ഉണ്ടായ വർദ്ധനവ് 1.28 കോടിയുടേത്.

നടവരവ്, അപ്പം- അരവണ വിൽപ്പന, അന്നദാന സംഭാവന എന്നിവയിൽ ഗണ്യമായ വരുമാന വർദ്ധനവ് ഉണ്ടായപ്പോൾ കരാർ ഇനത്തിൽ 10 ലക്ഷത്തോളം രൂപയുടെ കുറവുണ്ടായി. വിവിധ അഭിഷേകങ്ങൾ, പൂജകൾ, സംഭാവനകൾ എന്നിങ്ങനെ 75 ലക്ഷത്തിലധികം രൂപയും ഇത്തവണ കിട്ടി.

വൃശ്ചികം ഒന്നിലെ പ്രധാന വരുമാനം
..............................

നടവരവ്

ഇത്തവണ : 1,00,10,900 രൂ

2018ൽ : 75,88,950 രൂപ

2017ൽ : 75,85,185 രൂപ

അപ്പം വിൽപ്പന

ഇത്തവണ : 13,98,110 രൂപ

2018ൽ : 5,82,715 രൂപ

2017ൽ :11,00,295 രൂപ

അരവണ വിൽപ്പന

ഇത്തവണ : 1,19,50,050 രൂപ

2018ൽ : 72,45,070 രൂപ

2017ൽ : 1,26,21,280 രൂപ