ശബരിമല: സന്നിധാനത്ത് സേവനത്തിനിടെ ഹൃദയാഘാതമുണ്ടായ വിശുദ്ധി സേനാംഗം ചികിത്സക്കിടെ മരിച്ചു. മധുര സുബ്രഹ്മണ്യപുരം ഹരിജൻ കോളനിയിലെ ഗണേശൻ കാളിമുത്തു (38) ആണുമരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ട ഗണേശനെ ഉടൻ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വെന്റിലേറ്റർ സഹായത്തോടെ പമ്പ സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലും ഹൃദ്രോഗവിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.