പന്തളം:കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒബ്‌സെർവേഷൻ റൂമിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.ജയചന്ദ്രൻ,വിശ്വകല, സൂസൻ തോമസ്, എൽസി ജോസഫ്,പോൾ രാജ്,സജി പി ജോൺ,എം.എസ് സുരേഷ്,, മെഡിക്കൽ ഓഫീസർ ഡോ.പ്രവീൺ,ഡോ.ഉമ,ഡോ.ജ്യോതിലക്ഷ്മി, എച്ച്.ഐ.വിനുലാൽ ജെ.എച്ച്.ഐ സന്തോഷ് എന്നിവർ സംസാരിച്ചു.