cooperative-week-celebrat
മല്ലപ്പള്ളി താലൂക്കുതല സഹകരണ വാരാഘോഷം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മല്ലപ്പള്ളി താലൂക്കുതല സമ്മേളനം മല്ലപ്പള്ളിയിൽ നടന്നു. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് അസി.റജിസ്ട്രാർ എം.പി.ഹിരൺ,പ്രൊഫ.ഡോ. ജേക്കബ് ജോർജ്ജ്,നളിനാക്ഷൻ നായർ,ഒ.കെ അഹമ്മദ്, കെ.രാജീവ്, ഇ.ഡി. തോമസുകുട്ടി, ജോൺ തോമസ്,എം.എം.ഖാൻ റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പാട്രിക് ക്ലാസെടുത്തു.സ്‌കൂൾ,കോളേജ് തലത്തിൽ പ്രസംഗം,പ്രബന്ധരചനാ മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.