bjp

അടൂർ: കേരളത്തിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച കൂടംകുളം പദ്ധതിയുടെ ഭാഗമായ കൊച്ചി - ഇടമൺ പവർ ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രിമാരെയും കേന്ദ്ര പ്രതിനിധികളേയും ഉൾപെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാകമ്മിറ്റി അടൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാപ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനംചെയ്തു.
സംസ്ഥാന നേതാക്കളായ ടി.ആർ.അജിത്കുമാർ, എ.കെ.സുരേഷ്, എസ്.സി.മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശശി, മഹിളമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അനിൽ, ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാർ, മഹിളാമോർച്ച ജില്ലാ ജനറൽസെക്രട്ടറി ജയശ്രീകുമാർ,യുവമോർച്ച ജില്ലാ കൺവീനർ ശ്യാം തട്ടയിൽ,അടൂർ മണ്ഡലം പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണൻ, ജനറൽസെക്രട്ടറി അനിൽ നെടുമ്പിള്ളി, രാജമ്മ ടീച്ചർ, അഭിലാഷ് ഓമല്ലൂർ, ശ്രീകുമാർ പ്രക്കാനം, ഗോപൻ മിത്രപുരം,അജി വിശ്വനാഥ്, പ്രസാദ് കിണറുവിള, ഐഡിയൽ ശ്രീകുമാർ, ദീപ ജി. നായർ തുടങ്ങിയവർ സംസാരിച്ചു.