19-gate-inauguration
ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്റെ 2018-​19 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിട പുനരുദ്ധാരണം പൂർത്തികരിച്ചതിന്റെ ഉദ്ഘാടനവും, 19​-20 സാമ്പത്തിക വർഷത്തെ ഫണ്ടിൽ നിന്നുമുള്ള 10ലക്ഷംരൂപ ഉപയോഗിച്ചുള്ള സ്‌കൂൾ പ്രവേശന കവാടം, മുറ്റം പൂട്ടുകട്ട പാകൽ, പാചകപ്പുര എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നടത്തി.ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം രാജൻ നീറംപ്ലാക്കൽ എൻഡോവ്‌മെന്റുകളുടെ വിതരണം നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ കെ.പി പുഷ്‌ക്കലകുമാരി, പ്രഥമദ്ധ്യാപകൻ കെ. സുനിൽ,കോശിമാത്യു,ബിനീഷ് ഫിലിപ്പ്,സാംജി ഇടമുറി,രജിത ബിനു എന്നിവർ പ്രസംഗിച്ചു.