കോന്നി: ശബരിമല തീർത്ഥാടകർക്ക് പ്രയാസരഹിത പ്രയാണം സാധ്യമാകുന്ന തരത്തിൽ കോന്നി ഗ്രാമപഞ്ചായത്തിൽ പ്രവർത്തനങ്ങൾ സജ്ജീകരിച്ചു. ക്രമീകരണങ്ങളുടെ ഭാഗമായി കോന്നി ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. 24 മണിക്കൂർ സൗജന്യ ആംബുലൻസ് സർവ്വീസ് ഏർപ്പെടുത്തി. കൂടാതെ സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, സർക്കിൾ ഇൻസ്‌പെക്ടർ എസ്.അഷാദ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ, ലീല രാജൻ, ദീനാമ്മ റോയി, കോന്നിയൂർ രാധാകൃഷ്ണൻ, എം.ഒ ലൈല, സുലേഖ വി നായർ, ടി. സൗദാമിനി, ശോഭ മുരളി, മിനി വിനോദ്, ഓമന തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.