മല്ലപ്പള്ളി: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനം ഡിസംബർ 14, 15 തീയതികളിൽ മല്ലപ്പള്ളിയിൽ നടക്കും. വിവിധ ഏരിയാകമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികൾ പങ്കെടുക്കും. 14ന് മല്ലപ്പള്ളി ടൗണിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 15ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, പ്രൊഫ.എം.എം. നാരായണൻ, ഡോ.സുജ സൂസൻ ജോർജ്,എ.ഗോകുലേന്ദ്രൻ പ്രൊഫ. ജി.രാജശേഖരൻ നായർ,നോവലിസ്റ്റ് ബന്യാമിൻ,സി.ജെ.കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി താലൂക്ക് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. ബുക്ക്മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ബിനു വറുഗീസ്, സി.കെ.മോഹനൻ നായർ, പ്രൊഫ.ജി.രാജശേഖരൻ നായർ,അഡ്വ.വി.ആർ.സുധീഷ് വെൺപാല,എസ്.വി.സുബിൻ,അഡ്വ.എം.ഫിലിപ്പ് കോശി,കെ.പി. രാധാകൃഷ്ണൻ,രമേശ് ചന്ദ്രൻ,എബി കോശി ഉമ്മൻ തടങ്ങിയവർ പ്രസംഗഗിച്ചു. ബിനു വറുഗീസിനെ ചെയർമാനായും, കെ.പി. രാധാകൃഷ്ണൻ കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.