a
ശ്രേഷ്ഠബാല്യം സമർപ്പണവും ശിശു ദിനാഘോഷവും.

ഇളമണ്ണൂർ:ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ശ്രേഷ്ഠബാല്യം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഏനാദിമംഗലം 33-ാം അംഗൻവാടിയുടെ സമർപ്പണവും ശിശുദിനപരിപാടികളും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ.തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.എനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ്,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.ബി.രാജീവ് കുമാർ എന്നിവർ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ഫർണിച്ചറും വിതരണം ചെയ്തു.എൻ.എസ്.എസ് ചെങ്ങന്നൂർ മേഖലാ കോ-ഓർഡിനേറ്റർ അനിൽ.ആർ പദ്ധതി വിശദീകരണം നടത്തി.സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഉഷാമോഹൻ സ്വാഗതവും സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.ആർ.ഹരീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ.എ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി എൻ.കെ.സതികുമാർ,ഹേമലത അശോകൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി.കെ.എൽ എന്നിവർ സംസാരിച്ചു.അദ്ധ്യാപകരായ ഇന്ദു.വി, രാജലക്ഷ്മി.ടി.ഷക്കീല.ടി.വി,വിഷ്ണുപ്രിയ.വി,ഏ.ആർ.മോഹനകുമാർ,സജി.കെ,ജയരാജ്.ഡി, ശ്രീജ.സി.ഡി, എൻ.എസ്.എസ് വോളന്റിയർമാർ,പി.ടി.എ കമ്മിറ്റി അംഗങ്ങൾ,അംഗൻവാടി കുട്ടികൾ,മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.