പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിന്റായി മാണിക്യം കോന്നിയേയും സെക്രട്ടറിയായി ജാഫർ എ-വണ്ണിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ-
വർക്കിംഗ് പ്രസിഡന്റ് - ശശി ഐസക്, വൈസ് പ്രസിഡന്റുമാർ-സജി കോശി ഡയാന, രവീന്ദ്രകുമാർ സരോജം, സക്കീർ ശാന്തി, ജോയിന്റ് സെക്രട്ടറിമാർ ലിസി അനു, തമ്പിച്ചൻ ടീനാ, സന്തോഷ് മാത്യു, ട്രഷറർ എം.കെ. മുരുകൻ .
യോഗത്തിൽ പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു., സംസ്ഥാന സെക്രട്ടറി കെ.എം. രാജ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മാണിക്യം കോന്നി സ്വാഗതവും രാജേഷ് ജി. നായർ നന്ദിയും പറഞ്ഞു.