ചെങ്ങന്നൂർ: തിട്ടമേൽ വള്ളിയുഴത്തിൽ മുൻ ബി.എസ്.എൻ.എൽ. സബ് ഡിവിഷൻ എൻജിനിയർ വി.ഐ ജോൺ (ജോണിക്കുട്ടി-75) നിര്യാതനായി. സംസ്കാരം നാളെ 10.30ന് തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ : റാഹേലമ്മ ജോൺ തിരുവല്ല കാരയ്ക്കൽ മണലിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിനു (ഇരുവരും അബുദാബി). ബെന്നി (കാനഡ). മരുമക്കൾ: ഷാജി (ബഥേൽ തടത്തിൽ) സീനു (മേപ്രത്ത്, മാരാമൺ), ജൂലി (വാലുപറമ്പിൽ, കോഴഞ്ചേരി).