തിരുവല്ല: കേരള മണ്ണാൻ സഭ 14-ാമത് സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ തിരുവല്ലയിൽ നടക്കും. 23ന് രാവിലെ 9ന് മുനിസിപ്പൽ പാർക്ക് നഗറിൽ പതാക ഉയർത്തും.10ന് വനിത- യുവജനസമ്മേളനം നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്യും. വനിതാസമാജം സംസ്ഥാന പ്രസിഡന്റ് പൊന്നമ്മ സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.ഫോക്ക് ലോർ ഗവേഷകൻ ഡോ.എ.കെ.അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് ചർച്ച,മറുപടി, സംഘടനാ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.ഉച്ചയ്ക്ക് 2ന് കലാപരിപാടികൾ, 3ന് പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. 24ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സഭ മുൻസംസ്ഥാന പ്രസിഡൻറ് പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കെ.സോമൻ റിപ്പോർട്ടും ട്രഷറാർ കെ.പി.ബാലൻ കണക്കും അവതരിപ്പിക്കും.സംസ്ഥാന കമ്മറ്റിയംഗം പി.കെ.ഗോപിനാഥൻ പ്രമേയ അവതരിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് വി.പ്രഭാകരൻ, ജനറൽ സെക്രട്ടറി കെ.സോമൻ ട്രഷറാർ കെ.പി.ബാലൻ, വൈസ് പ്രസിഡന്റ് പി.ജയരാജ്, ജോയിൻറ് സെക്രട്ടറി പി.കെ.സോമൻ, മേഖലാ സെക്രട്ടറിമാരായ എ.കെ.രാജപ്പൻ,എൻ.അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.