തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഴിപൂജയും സമൂഹ നീരാഞ്ജനവും 27ന് നടക്കും. മേൽശാന്തി നാരായണൻ നമ്പൂതിരി, മണിയൻ ഗുരുസ്വാമി എന്നിവർ കാർമ്മികത്വം വഹിക്കും. മുതിർന്ന ഗുരുസ്വാമിമാരായ കരുണാകരൻ സ്വാമി, രാഘവൻസ്വാമി, ശങ്കരനാരായണപിള്ള സ്വാമി എന്നിവരെ ആദരിക്കും.ഇതോടനുബന്ധിച്ച് പുലർച്ചെ വേദജപം,പാദപ്രതിഷ്ഠ, വൈകിട്ട് 7മുതൽ അയ്യപ്പൻ പാട്ട്,നീരാഞ്ജനം,ആഴിപൂജ എന്നിവ നടത്തും.