തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പഗിരി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കുറ്റൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് ഓടയ്ക്കൽ, എം.ഡി.ദിനേശ് കുമാർ,അനീഷ് വർക്കി,ജയൻ ജനാർദ്ദനൻ,പ്രദീപ് ആലംതുരുത്തി, വിനോദ് തിരുമൂലപുരം,സുരേഷ് കാദംബരി, അരുൺ പ്രകാശ്, സന്ധ്യാമോൾ,ശ്യാം മണിപ്പുഴ,ശ്യാം ചാത്തമല,ചന്ദ്രു എസ്.കുമാർ,പി.എസ്.മനോഹരൻ, രാധാകൃഷ്ണൻ വേണാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.