തിരുവല്ല: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) വനിതാഫോറം സംസ്ഥാന സമ്മേളനം നാളെ രാവിലെ 10 മുതൽ ബിലീവേഴ്‌സ് ചർച്ച് യൂത്ത് സെന്ററിൽ നടക്കും. ദേശീയവേദി കൺവീനർ പ്രദീപ് ചാറ്റർജി ഉദ്ഘാടനം ചെയ്യും.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.ഡി.പാൽ,ഫാ.ബി.തോമസ്,സൈമൺ ജോൺ,ജോസഫ് ചാക്കോ, മറിയാമ്മ ജോൺ, ജോളി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും. ജനറൽ സെക്രട്ടറി ബാബു ലിയോൺസ് റിപ്പോർട്ട് അവതരിപ്പിക്കും. മത്സ്യ മേഖലയിലെ ജനപ്രതിനിധികളെ ആദരിക്കും. 2.30 ന് നടക്കുന്ന സമാപന സമ്മേളനം ദേശീയ കോ-ഓർഡിനേറ്റർ സൗമൻ റോയി (ഡൽഹി) ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് പി.പി. ജോൺ അദ്ധ്യക്ഷത വഹിക്കും.