ശബരിമല: അയ്യപ്പസ്വാമിയുടെ അഭിഷേകത്തിനായി പാൽ ചുരത്തുകയാണ് ശബരിമല ഗോശാലയിലെ പശുക്കൾ. അഞ്ച് വെച്ചൂർ പശുക്കളടക്കം പതിനഞ്ചെണ്ണമാണുള്ളത്. പശ്ചിമബംഗാൾ സ്വദേശി അനന്ദ് സാമന്ത (42) യാണ് പശുക്കളെ പരിപാലിക്കുന്നത്. ഭസ്മക്കുളത്തിന് സമീപമുള്ള ഗോശാലയ്ക്കരികിലാണ് ഇയാൾ താമസിക്കുന്നതും. തൊഴുത്തിൽ ലൈറ്റുകളും, ഫാനും ക്രമീകരിച്ചിട്ടുണ്ട്. പുലർച്ചെ ഗോശാല കഴുകി വൃത്തിയാക്കിയ ശേഷം പശുക്കളെ തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. തുടർന്ന് പാൽ കറന്ന് നട തുറക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെത്തിക്കും, ഉച്ച കഴിഞ്ഞ് 3 നും പാൽ ക്ഷേത്രത്തിലെത്തിക്കും, നിർമ്മാല്യ സമയത്തെ അഭിഷേകത്തിനും, അഷ്ടാഭി ഷേകത്തിനും ഈ പാലാണ് ഉപയോഗിക്കുന്നത്. ഗോശാലയുടെ സ്ഥല പരിമിതി പ്രശ്‌നമാണന്ന് ആനന്ദ് സാമന്ത പറഞ്ഞു.