അടൂർ : തൊണ്ണൂറുകാരിയെ പീഡിപ്പിച്ച അയൽവാസിയായ യുവാവിനെ നാട്ടുകൂർ പിടികൂടി പൊലീസിൽ ഏൽപിച്ചു. അടൂർ നഗരസഭ മൂന്നാം വാർഡിലെ അംബേദ്കർ കോളനിക്ക് സമീപത്തെ താമസക്കാരനായ ജോബ് ( തമ്പി ,30) ആണ് പിടിയിലായത്. വൃദ്ധയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏക മകൾക്കൊപ്പമാണ് ശാരീരികമായി അവശതയുള്ള വൃദ്ധ താമസിക്കുന്നത്. അർദ്ധ ബോധാവസ്ഥയിലുള്ള ഇവരെ വീട്ടിൽ തനിച്ചാക്കിയാണ് മകൾ ലോട്ടറി കച്ചവടത്തിന് പോകുന്നത്. ഇത് മനസിലാക്കിയ ജോബ് മകളില്ലാത്തപ്പോൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. . പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.