അടൂർ: കേരള സഹകരണ വേദി പത്തനംതിട്ട ജില്ലാ സമ്മേളനം ശനിയാഴ്ച അടൂർ പന്തളം വി.ആർ സ്മാരക ഹാളിൽ നടക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് കെ.ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് എ.കെ.ലക്ഷ്മണൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ.ആർ.ജയൻ സ്വാഗതം പറയും ചിറ്റയം ഗോപകുമാർ എം.എൽ എ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം എം.വി 'വിദ്യാധരൻ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.സജി. മണ്ഡലം സെക്രട്ടറി ഏഴംകുളം നാഷാദ്, സംസ്ഥാന സമിതി അംഗം എം.പിമണിയമ്മ പി.വി രാജേഷ്, കെ പത്മിനിയമ്മ എന്നിവർ സംസാരിക്കും. 11.30 ന് റിട്ട അസി: രജിസ്ട്രാർ കെ.എം ആർ 'ഉണ്ണിത്താൻ ക്ലാസെടുക്കും. 2 ന് പ്രതിനിധി സമ്ളനം സി .പി ഐ 'ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി അടൂർ സേതു അവതരിപ്പിക്കും