തിരുവല്ല: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് ഇന്ന് മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കും. ദിവസവും വൈകിട്ട് 7.45 ന് ചക്കുളത്ത്കാവിൽ നിന്ന് ആരംഭിച്ച് 8.10 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം വഴി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിച്ചേരും. 9ന് തിരുവല്ല ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് പുറപ്പെടും. ചക്കുളത്തുകാവ് -പമ്പ യാത്രയ്ക്ക് 145 രൂപയും തിരുവല്ല -പമ്പ യാത്രയ്ക്ക് 136 രൂപയുമാണ് ടിക്കറ്റ് നിരക്ക്.