road1111
കൈരളീപുരം - പൂവണ്ണുംമൂട്ടിൽപടി റോഡിലെ ടാർ ഇളകിയ നലയിൽ

പത്തനംതിട്ട: നഗരസഭയിലെ കൈരളീപുരം - പൂവണ്ണുംമൂട്ടിൽപടി റോഡ് ടാറിംഗ് ഇളകി തകർന്നു. കാക്കാംതുണ്ട് വരെയുളള റോഡിന്റെ ഒരു ഭാഗമാണിത്. റോഡിലൂടെ വാഹന ഗതാഗതം ദുരിതമായി.മെറ്റലുകൾ ഇളകി റോഡിൽ കിടക്കുന്നതിനാൽ ബൈക്ക്,സൈക്കിൾ യാത്രക്കാർ അപകടത്തിലാകാൻ സാദ്ധ്യതയുണ്ട്.താഴത്തേതിൽപ്പടി മുതൽ പൂവണ്ണുംമൂട്ടിൽപടി വരെയുളള ഭാഗത്തെ റോഡ് വയലിന് നടുവിലൂടെയാണ്. മഴക്കാലത്ത് വയലിലെ വെളളം നിറഞ്ഞ് റോഡിലേക്ക് ഒഴുകും.റോഡ് മണ്ണിട്ട് ഉയർത്തുകയും ഇരുവശങ്ങളും കരിങ്കല്ല് കെട്ടി സംരക്ഷിക്കുകയും വേണം. കൈരളീപുരത്ത് നിന്ന് കാക്കാംതുണ്ട്,വല്യയന്തി വഴി കടമ്മനിട്ടയ്ക്കും പേഴുംകാട് വഴി മേക്കൊഴൂരിനും പത്തനംതിട്ടയ്ക്കും എളുപ്പവഴിയാണ് റോഡ്. നഗരസഭയെയും മൈലപ്ര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.നഗരസഭയുടെ പരിധിയിലുളള കൈരളീപുരം മുതൽ പൂവണ്ണ്മൂട്ടിൽപടി വരെയുളള 100മീറ്റർ റോഡ് ഉയർത്തി ടാർ ചെയ്യാൻ 6.5ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുളളതാണ്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വീണാ ജോർജ് എം.എൽ.എയ്ക്ക് നിവേദനം നൽകി.

'' റോഡ് തകർച്ച കാരണം യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മഴ പെയ്താൽ സ്കൂൾ കുട്ടികൾ അടക്കമുളളവർ ചെളിയിൽ കുളിക്കുന്നു.

കെ.എൽ.മനോഹരൻ

(സി.എെ.ടി.യു ഏരിയ സെക്രട്ടറി)

നഗരസഭയുടെ പരിധിയുളള റോഡിന്റെ ഭാഗം ഉയർത്തി ടാർ ചെയ്യാൻ തീരുമാനമായിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ഉടൻ ലഭിക്കും.

സജി കെ.സൈമൺ
(വാർഡ് കൗൺസിലർ)

-മെറ്റലുകൾ ഇളകി -ബൈക്ക് സൈക്കിൾ യാത്രക്കാർ അപകടത്തിലാകാൻ സാദ്ധ്യത

-6.5ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു

-ശബരിമല പാതയിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഇതുവഴി വാഹനം തിരിച്ചുവിടാൻ കഴിയും

പ്രധാന പ്രശ്നം

മഴക്കാലത്ത് വയലിലെ വെള്ളം റോഡ‌ിലേക്ക് ഒഴുകുന്നു

പരിഹാരം

റോഡ് മണ്ണിട്ട് ഉയർത്തണം- ഇരുവശങ്ങളും കരിങ്കല്ല് കെട്ടണം