നിലയ്ക്കൽ: നിലയ്ക്കൽ ഗോശാലയ്ക്ക് സമീപം പുതിയ പാർക്കിംഗ് ഗ്രൗണ്ട് പ്രവർത്തനസജ്ജമായി. 18,564 ചതുരശ്ര മീറ്റർ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാം. മണ്ഡല-മകര വിളക്ക് ആരംഭിച്ച നവംബർ 17 മുതൽ ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തി. 20,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സ്ഥലം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിലവിൽ 26 പാർക്കിംഗ് ബേകൾ നിർമ്മിച്ചിട്ടുണ്ട്. 4,211 ചതുരശ്ര മീറ്ററോളം ഓപ്പൺ ഗ്രൗണ്ടായി നിലനിറുത്തിയിട്ടുണ്ട്. ആയിരത്തോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു കിലോമീറ്ററോളം പാതയുമുണ്ട്.
നിലയ്ക്കലിലെ മറ്റ് 16 പാർക്കിംഗ് ഗ്രൗണ്ടുകളിൽ ചെറുതും വലുതുമായ 9000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
>>
പാർക്കിംഗ് ഫീസ്
ബസിന് 100 രൂപ,
മിനി ബസ് 75 രൂപ,
നാലുചക്ര വാഹനങ്ങൾ (5 പാസഞ്ചർ സീറ്റ് മുതൽ 14 വരെ) 50 രൂപ,
മിനി കാർ (നാല് പാസഞ്ചർ സീറ്റ് വരെ) 30 രൂപ,
മുച്ചക്ര വാഹനം 15 രൂപ
ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യം.
>>>
പൊലീസിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും താമസസൗകര്യമായി
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസ്, കെ.എസ്.ആർ.ടി.സി തുടങ്ങിയ വകുപ്പുകളിലെ 600 ജീവനക്കാർക്ക് താമസിക്കുന്നതിനായുള്ള അധിക താത്കാലിക താമസ സൗകര്യം ഒരുക്കി. പന്തലുകളുടെ മേൽക്കൂര, പ്ലൈവുഡ് മറകൾ, പരവതാനി,പ്ലൈവുഡ് കട്ടിലുകൾ, ഇലക്ട്രിക് വർക്കുകൾ തുടങ്ങിയവയുടെ ക്രമീകരണങ്ങൾ പൂർണമായിട്ടുണ്ട്. 25 താൽക്കാലിക ശൗചാലയങ്ങൾ, 15 കുളിമുറികൾ, 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകൾ, ഹെലിപാടിന് സമീപത്തെ പുതിയ താൽക്കാലിക താമസസ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.