22-sob-kv-chacko
കെ. വി. ചാക്കോ

തിരുവല്ല: വളഞ്ഞവട്ടം കിണറ്റുകര മണലിൽ പരേതനായ ചാക്കോ വറുഗീസിന്റെ മകൻ കെ. വി. ചാക്കോ (സുനു ​44) വൈദ്യുതാഘാതമേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. പുതുക്കിപ്പണിയാനായി പൊളിച്ചിട്ടിരുന്ന വീട്ടിലെ ലൈറ്റ് തെളിക്കാൻ സ്വിച്ച് അമർത്തിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. സംസ്​കാരം നാളെ 11 ന് വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പുറമറ്റം പ്ലരിയോടത് കുടുംബാംഗം ജിജി. മാതാവ്: മറിയാമ്മ മക്കൾ: കെവിൻ, കെസിയ.