റാന്നി: ജില്ലാ സ്​കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്​കൂൾ വിഭാഗങ്ങളിൽ കോന്നി വിദ്യാഭ്യാസ ഉപജില്ല മുന്നിലെത്തി. യു.പി വിഭാഗത്തിൽ പന്തളം ഉപജില്ലയ്ക്കാണ് ലീഡ്.
ഹയർ സെക്കൻഡറിയിൽ 101 ഇനങ്ങളിൽ 76ന്റെ ഫലം പുറത്തുവന്നപ്പോൾ കോന്നിക്ക് 247 പോയിന്റാണുള്ളത്. 230 പോയിന്റുമായി റാന്നി രണ്ടാമതും 221 പോയിന്റുമായി പത്തനംതിട്ട മൂന്നാമതുമാണ്. തിരുവല്ല ​ 215, ആറന്മുള ​ 198, മല്ലപ്പള്ളി ​ 197, അടൂർ ​ 186, പന്തളം ​ 184, കോഴഞ്ചേരി ​ 153, വെണ്ണിക്കുളം ​ 125, പുല്ലാട് ​ 98 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്.
ഹൈസ്​കൂൾ വിഭാഗത്തിലെ 91 ഇനങ്ങളിൽ 65 ഫലങ്ങളിൽ നിന്ന് കോന്നി നേടിയിട്ടുള്ളത് 233 പോയിന്റാണ്. പത്തനംതിട്ട 205 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. 193 പോയിന്റ് നേടിയ പന്തളമാണ് മൂന്നാമത്. മല്ലപ്പള്ളി ​ 184, തിരുവല്ല ​ 180, റാന്നി ​ 167, വെണ്ണിക്കുളം ​ 163, പുല്ലാട് ​ 161, ആറന്മുള ​ 159, അടൂർ ​ 157, കോഴഞ്ചേരി ​ 134 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയിട്ടുള്ള പോയിന്റ്.
യു.പി വിഭാഗത്തിൽ 101 പോയിന്റുകളോടെയാണ് പന്തളം ഉപജില്ല മുന്നിലെത്തിയിട്ടുള്ളത്. 95 പോയിന്റു നേടിയ റാന്നിയാണ് രണ്ടാമത്. പത്തനംതിട്ട 90 പോയിന്റുമായി മൂന്നാമതാണ്. കോന്നി ​ 89, തിരുവല്ല ​ 76, അടൂർ ​ 75, ആറന്മുള ​ 72, വെണ്ണിക്കുളം ​ 66. മല്ലപ്പള്ളി ​ 61, കോഴഞ്ചേരി ​ 60, പുല്ലാട് ​ 56 എന്നിങ്ങനെയാണ് പോയിന്റു നില.